കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു : തമിഴ്നാട് സ്വദേശിയ്ക്ക് നാല് വർഷം കഠിന തടവ് 

കോട്ടയം : കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി കഠിന തടവും, പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി ഉത്തമപുരം ജില്ലയിൽ കൊമ്പൈ റോഡ് ഭാഗത്ത് മലൈച്ചാമി ടി.  (40) എന്നയാളെയാണ്    നാല് വർഷം കഠിന തടവിനും,  50000 രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2018 ജൂൺ  മാസം 21 ന് കോട്ടയം ജില്ലയിൽ കൊണ്ടൂർ വില്ലേജിൽ തിടനാട് വെയിൽകാണാംപാറ ബസ് സ്റ്റോപ്പിന് സമീപത്ത്  വച്ച്,  1. 140 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച്  കടത്തികൊണ്ടുവന്ന കേസില്‍ തിടനാട് പോലീസ്  ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലേക്കാണ് ഇപ്പോൾ ഇയാളെ കോടതി ശിക്ഷക്ക് വിധിച്ചത്. ഇരാറ്റുപേട്ട  പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സി ജി  സനിൽകുമാർ, തിടനാട് സബ് ഇൻസ്പെക്ടർ ആയിരുന്ന ലെബിമോൻ കെ. എസ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

Advertisements

Hot Topics

Related Articles