പി എൻ പണിക്കരുടെ നീലംപേരൂരിലെ ജന്മഗൃഹം ദേശീയ പ്രാധാന്യമുള്ള പൈതൃക മ്യൂസിയമാക്കി ഉയർത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പി എൻ പണിക്കരുടെ പുതുക്കി പണിത ജന്മഗൃഹം നാടിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ശിപ്പി സിദ്ധൻ രൂപകല്പന ചെയ്ത പി എൻ പണിക്കരുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിർവ്വഹിച്ചു.
പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ ആമുഖ പ്രഭാഷണം നടത്തി. പന്ന്യൻ രവീന്ദ്രൻ എക്സ് എം പി അധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ , നീലംപേരൂർ ഗ്രാമപഞ്ചായത്ത് ടി കെ തങ്കച്ചൻ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ ,പാലോട് രവി എക്സ് എം എൽ എ, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പി ജി എം നായർ കാരിക്കോട്, ക്യാപ്റ്റൻ രാജീവ്, പി കെ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.