കോട്ടയം: നഗരമധ്യത്തിൽ രാജധാനി ഹോട്ടലിൽ നിന്നും കോൺക്രീറ്റ് ബീം വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോട്ടയം നഗരസഭ ഓഫിസിലേയ്ക്കു മാർച്ച് നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കോട്ടയം രാജധാനി ഹോട്ടലിൽ നിന്നുള്ള കോൺക്രീറ്റ് ബീം വീണ മീനാക്ഷി ലോട്ടറി ഏജൻസിയിലെ ജീവനക്കാരൻ മരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭ ഓഫിസിലേയ്ക്കു മാർച്ച് നടത്തുന്നത്. ഡിവൈഎഫ്ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക.
Advertisements