ജലജീവൻ പദ്ധതിയിൽ റാന്നി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനങ്ങളിൽ തുടർച്ചയായി ആന്റോ ആന്റണി എംപിയെ ഒഴിവാക്കുന്നു : പ്രതിഷേധം ശക്തമായി 

റാന്നി : കേന്ദ്രാവിഷ്കൃത പദ്ധതിയായ ജലജീവൻ പദ്ധതിയിൽ റാന്നി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനങ്ങളിൽ തുടർച്ചയായി ആന്റോ ആന്റണി എംപിയെ ഒഴിവാക്കുന്നതിൽ പ്രതിഷേധം. പദ്ധതിയുടെ 45 ശതമാനം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതവും 15 ശതമാനം ഗ്രാമപഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താക്കളും വഹിക്കുന്ന രീതിയിൽ സംയുക്ത പദ്ധതി ആയിട്ടാണു നടപ്പാക്കുന്നത്.

Advertisements

മൂന്ന് മാസം കൂടുമ്പോൾ എംപിയുടെ അദ്ധ്യക്ഷതിയിൽ അവലോകന യോഗങ്ങൾ കൂടുന്നു എങ്കിലും ഉദ്ഘാടനങ്ങൾ വരുമ്പോൾ വകുപ്പ്‌ മന്ത്രിയും എംഎൽഏയും മാത്രം ആലോചിച്ച്‌ പരുപാടി ക്രമീകരിക്കുന്നത്‌ ഈ പദ്ധതിയുടെ കേന്ദ്രസഹായം മറച്ച്‌ വക്കുന്നതിനും ഇത്‌ സംസ്ഥാന സർക്കാരിന്റെ മാത്രം പദ്ധതിയാണെന്ന് വരുത്തി തീർക്കാനും ആണെന്ന് ആരോപിച്ച്‌ നാറാണംമുഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോണിയ മനോജ്‌ സ്വാഗത പ്രസംഗം നടത്തി വേദി വിട്ട്‌ ഇറങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണസമിതി അംഗങ്ങളും വേദി വിട്ട്‌ ഇറങ്ങി സദസ്സിൽ ഇരുന്ന് പരുപാടിയിൽ പങ്കെടുത്തു വൈസ്‌ പ്രസിഡന്റ്‌ രാജൻ നീറംപ്ലാക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഗ്രേസി തോമസ്‌ അംഗങ്ങളായ അഡ്വ. സാംജി ഇടമുറി, ബീനാ ജോബി, മിനി ഡൊമിനിക്ക്‌, റോസമ്മ വർഗ്ഗീസ്സ്‌, തോമസ്‌ ജോർജ്ജ്‌, ആനിയമ്മ അച്ചൻകുഞ്ഞ്‌ എന്നിവരും വേദിയിൽ ഇരിക്കാതെ സദസ്സിൽ ഇരുന്ന് പരുപാടിയിൽ പങ്കെടുത്ത്‌ പ്രതിഷേധം അറിയിച്ചു. 

Hot Topics

Related Articles

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.