മലപ്പുറം തുവ്വൂര്‍ സുജിത കൊലപാതകം : മുഖ്യപ്രതിയെ യുത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി 

മലപ്പുറം : മലപ്പുറം തുവ്വൂര്‍ സുജിത കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. വിഷ്ണുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടനാ സ്ഥാനങ്ങളില്‍ നീക്കം ചെയ്തിരുന്നുവെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കൊലക്കേസിലെ പ്രതിയായ വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. 

Advertisements

തൂവ്വൂര്‍ സുജിതയുടെ കൊലപാതകത്തില്‍ വിഷ്ണു സഹോദരന്‍മാരായ വൈശാഖ്, വിവേക്, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സുജിതയെ പ്രതികള്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Hot Topics

Related Articles