കയ്യാമം പോലും വെക്കാതെ കൊടി സുനിയും അനൂപും ട്രെയിനിൽ : ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ. കെ രമ

കണ്ണൂർ : ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ട്രെയിനില്‍ സുഖമായി യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച്‌ കെ കെ രമ. വിയ്യൂരില്‍ നിന്ന് കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ സുനിയെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് രമ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് കൊടി സുനിയെയും, മറ്റൊരു പ്രതി എം.സി. അനൂപിനെയും കൊണ്ടുപോകുന്നത്. കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാൻ കയറൂരി വിടുകയാണ് ഭരണകൂടമെന്ന് കെകെ രമ പ്രതികരിച്ചു. ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നാണംകെട്ട ആഭ്യന്തരവകുപ്പാണെന്നും രമ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Advertisements

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിവരുന്ന വി.ഐ.പി പരിഗണനകള്‍ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്.

ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്ബര്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.ഇയാള്‍ പരോളില്‍ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആര്‍? പരോളില്‍ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസില്‍ എഫ്.ഐ.ആര്‍ ഇട്ടിട്ടും ഇയാള്‍ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?

കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയക്കാൻ പോലും മുതിര്‍ന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.