തിരുവല്ല: കാരയ്ക്കലിൽ വാടക വീട്ടില്‍ നിന്ന് 70 ലിറ്റര്‍ കോടയുമായി 56 കാരൻ എക്സൈസിന്റെ പിടിയിലായി. പെരിങ്ങര കാരയ്ക്കല്‍ കൂനംപ്ലാവില് ഗോപി രാജന് (56) ആണ് പിടിയിലായത്. ഓണത്തിന് ചാരായ വില്പന ലക്ഷ്യമിട്ടാണ് കോട തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത കോട നശിപ്പിച്ചു.
Advertisements