കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാളകൂട്  ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് നടക്കുന്നതിനാൽ 9 മുതൽ ഒരു മണി വരെ തെക്കുംതല, ആലുംക്കൽ തകിടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദുതി ഭാഗികമായി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട്, എൻ എസ് എസ് സൂര്യാക്കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ സ്വാമിക്കവല, യുവരശ്മി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പടിയറക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ   വൈദ്യുതി  മുടങ്ങും.  രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00 മുതൽ 5:30 വരെ ഇടനാട് പാറത്തോട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles