പത്തനംതിട്ട :
മണിയാറ്റ് പ്ലാസ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ ഓണം ഫെയർ 2023 ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ സന്ദർശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫെയറുകൾ സംഘടിപ്പിക്കുകയാണ്. എഴുപതോളം ഇനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഫെയറുകളിൽ ലഭ്യമാകും. ബ്രാൻഡ് ഉത്പന്നങ്ങളും പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിലാണ് 28 വരെ ഓണം ഫെയർ സംഘടിപ്പിക്കുന്നത്.
പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പച്ചക്കറി, ഏത്തയ്ക്ക, മിൽമ ഉത്പന്നങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാൻഡുകളുടെ കൺസ്യൂമർ ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവും, കോംബോ ഓഫറും, പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭ്യമാകുമെന്നും കളക്ടർ പറഞ്ഞു. 2500 സ്ക്വയർ ഫീറ്റിൽ പൂർണമായും ശീതീകരിച്ച സ്റ്റാളിലാണ് ഓണം ഫെയർ നടക്കുന്നത്. ഫെയറിൽ എത്തിയ ജനങ്ങളോടൊപ്പം സെൽഫിയുമെടുത്താണ് കളക്ടർ മടങ്ങിയത്.