കുടുംബത്തിലെ എല്ലാവരും കൃഷി ചെയ്യുന്ന സംസ്‌കാരം രൂപപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിസന്റ്

പന്തളം : കുടുംബത്തിലെ എല്ലാവരും കൃഷി ചെയ്യുന്ന സംസ്‌കാരം രൂപപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിസന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കീരുകുഴിയില്‍ നടക്കുന്ന പന്തളം തെക്കേക്കര ഓണ ഫെസ്റ്റില്‍ കാര്‍ഷിക മേഖലയില്‍ കുടുംബശ്രീയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിസന്റ്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്‌സാണ്ടര്‍ വിഷയം അവതരിപ്പിച്ചു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത അഭിമുഖ്യത്തില്‍ നടത്തുന്ന ഓണം ഫെസ്റ്റ് ആഗസ്റ്റ് 27 ന് അവസാനിക്കും.

Advertisements

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി വിദ്യാധര പണിക്കരുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശരത് കുമാര്‍, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, അംഗങ്ങളായ ഉഷ രാജന്‍, ജയശ്രീ പ്രകാശ്, അന്നമ്മ ചാക്കോ, സരസ്വതിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.