തിരഞ്ഞെടുപ്പിന് മുമ്പൊരു പുതുപ്പള്ളിപ്പോര് : ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി : ഫൈനൽ നാളെ : കൊല്ലാടും പുതുപ്പളളിയും ഏറ്റുമുട്ടും

കോട്ടയം : തിരഞ്ഞെടുപ്പാ വേശത്തിൽ മുങ്ങിയ പുതുപ്പള്ളിയിൽ നാട്ടുകാർക്ക് ഇരട്ടി മധുരമായി നാടൻ പന്തുകളി ആവേശം. തിരഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആഗസ്റ്റ് 27 ഞായറാഴ്ച പുതുപ്പള്ളി മൈതാനത്ത് ആവേശകരമായ നാടൻ പന്ത്കളി മത്സരം നടക്കുക. വൈകിട്ട് മൂന്നിന് ഫെഡറേഷൻ കപ്പ് ഫൈനലിൽ കൊല്ലാട് ബോയ്സ് ടീം പുതുപ്പള്ളിയെ നേരിടും. ആവേശകരമായ ഫൈനലിന് സാക്ഷിയാകാൻ നൂറ് കണക്കിന് നാടൻ പന്ത് കളി ആരാധകരാണ് ഒരുങ്ങി ഇരിക്കുന്നത്.

Advertisements

Hot Topics

Related Articles