ആലപ്പുഴ : ലിസൂലെ രാജപുരം ഷാപ്പിൽ സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന തവള, കൊക്ക് , ആമ എന്നിവയുടെ ഇറച്ചി വിൽക്കുകയും , വിദേശമദ്യവുമായി എത്തുന്നവർക്ക് മദ്യപിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നതായി പരാതി. കോഡ് പേരുകളിൽ ഷാപ്പിൽ ഇത്തരത്തിൽ വ്യാപകമായി ഇറച്ചി വിൽക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതുകൂടാതെയാണ് ഷാപ്പിൽ വിദേശമദ്യവുമായി എത്തുന്നവർക്ക് മദ്യപിക്കാൻ അവസരം ഒരുക്കുന്ന തായുള്ള പരാതിയും വരുന്നത്. കോഡ് പേരുകളിൽ ഷാപ്പിൽ വൻതോതിൽ ഈ ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും ഇറച്ചി വിൽക്കുന്നതാണ് പരാതി. ഇവിടെയെത്തിയ ആളുകളാണ് ഇതു സംബന്ധിച്ച് പരാതി ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഷാപ്പിൽ വൻതോതിൽ തവളയുടെയും ആമയുടെയും ഇറച്ചി വില്പന നടക്കുന്നുണ്ടായിരുന്നു. കുക്കിന്റെ ഇറച്ചിയും ഇവിടെ വ്യാപകമായി വിൽപ്പന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഷാപ്പിൽ വിദേശ മദ്യവുമായി എത്തുന്നവർ സ്ഥിരമായി മദ്യപിക്കുന്ന തായും ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിൻറെ പേരിൽ തർക്കങ്ങളും സംഘർഷങ്ങളും ഇവിടെ പതിവാണെന്നും ഷാപ്പിലെത്തുന്നവർ പറയുന്നു. ഈ സാഹചര്യത്തിൽ എക്സൈസ് വകുപ്പ് അടക്കമുള്ളവർ പരിശോധന ശക്തമാക്കണമെന്നാണ് ഷാപ്പിൽ എത്തുന്നവരുടെ പരാതി.