പത്തനംതിട്ട: അടൂര്‍ മുനിസിപ്പാലിറ്റി, ഏനാദിമംഗലം, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കേരഗ്രാം പദ്ധതിയുടെ ഉദ്ഘാടനം നാളെ(ഡിസംബര്‍ 10 വെള്ളി) കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അടൂരില്‍ നിര്‍വഹിക്കും. അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി പാരിഷ് ഹാളില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കേരഗ്രാമ പദ്ധതി മാര്‍ഗരേഖാ പ്രകാശനം അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. രജിസ്ട്രേഷന് ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും.
Advertisements