ആർ ഡി എക്സ് പൊട്ടിത്തെറിച്ചു ! കോട്ടയം നഗരത്തിൽ അർദ്ധരാത്രിയിൽ വൻ ഗതാഗതക്കുരുക്ക് : സ്പെഷ്യൽ ഷോയ്ക്ക് വൻ തിരക്ക് 

കോട്ടയം  : പെപ്പെയും നീരജ് മാധവും ഷൈൻ നിഗവും അഴിഞ്ഞാടുന്ന ആർ ഡി എക്സ്  കാണാൻ കോട്ടയത്ത് അർദ്ധരാത്രിയും ആളൊഴുകി എത്തിയതോടെ സ്പെഷ്യൽ ഷോ യുമായി തീയറ്റർ. രാത്രി 12 മണിക്ക് സ്പെഷ്യൽ ഷോ നടത്തിയാണ് തീയറ്ററുകൾ പ്രേക്ഷകർക്കായി തുറന്നുവെച്ചത്. കോട്ടയം ആനന്ദ തീയറ്ററിലാണ് അർദ്ധരാത്രിയിൽ സ്പെഷ്യൽ ഷോ നടത്തി പ്രേക്ഷകരെ ആനന്ദത്തിൽ ആറാടിച്ചത്. ഇതോടെ എംസി റോഡിലും ഗതാഗതക്കുരുക്ക്  ഉണ്ടായി. ശനിയാഴ്ച അർദ്ധരാത്രിയിലാണ് കോട്ടയം ആനന്ദ്  തീയറ്ററിൽ ആർ ഡി സിനിമയ്ക്കായി സ്പെഷ്യൽ ഷോ നടത്തിയത്. സെക്കൻഡ് ഷോയ്ക്ക് ശേഷം മറ്റൊരു ഷോ കൂടി ഉണ്ടായിരുന്നതോടെ തീയറ്ററിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തീയറ്ററിലേക്കുള്ള വാഹനങ്ങൾ കൂടി റോഡിൽ നിരന്നതോടെ എംസി റോഡിൽ കെഎസ്ആർടിസി വരെയുള്ള ഭാഗത്ത് വൻ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. രാത്രിയിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ നിര കോട്ടയം നഗരത്തിലേക്ക് നീണ്ടു. 

Advertisements

Hot Topics

Related Articles