പത്തനംതിട്ട : ഈ വര്‍ഷത്തെ തിരുവോണ പൂജകളുടെ ഭാഗമായാണ് നട ഇന്ന് തുറക്കുക. ഇന്ന് വൈകിട്ട് 5.00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങിയതിനു ശേഷം താഴെ തിരുമുറ്റത്തുള്ള ഹോമകുണ്ഡത്തില്‍ അഗ്നി തെളിയിക്കുന്നതാണ്.
നട തുറന്ന് 31 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളില്‍ ഭക്തര്‍ക്കായി പ്രത്യേക ഓണസദ്യ ഉണ്ടാകുന്നതാണ്. ഉത്രാട നാളില്‍ മേല്‍ശാന്തി കെ. ജയരാമൻ നമ്പൂതിരി തിരുവോണത്തിന് ദേവസ്വം ജീവനക്കാര്‍, അവിട്ടം നാളില്‍ സന്നിധാനം പോലീസ്, ചതയ ദിനത്തില്‍ ഒരു ഭക്തൻ എന്നിവരുടെ വഴിപാടാണ് ഓണസദ്യ. എല്ലാ ദിവസവും പതിവ് പൂജകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 31-ന് രാത്രി ക്ഷേത്രനട അടയ്ക്കുന്നതാണ്.