മിസൈലിനെ പോലും പ്രതിരോധിക്കുന്ന കരുത്തുള്ള റഷ്യൻ നിർമ്മിച്ച എം.ഐ 17 വി 5 വീണത് എവിടെ; രാജ്യത്തെ ആദ്യത്തെ സൈനിക മേധാവിയുടെ മരണം ദുരൂഹമായി തുടരുമ്പോൾ: ആകാശത്തിൽ വട്ടമിട്ടു പറന്ന ഹെലിക്കോപ്റ്ററിൽ മരണം മണത്തപ്പോൾ; ദുരൂഹതകളും ചോദ്യങ്ങളും ഇങ്ങനെ

ന്യൂസ് സ്‌പെഷ്യൽ
ജാഗ്രതാ ഡെസ്‌ക്

Advertisements

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ സൈനിക വിഭാഗങ്ങളെയും ക്രോഡീകരിച്ച് ഒരു തലവൻ. ആ തലവനായി രംഗത്തിറക്കിയ റിബലുകളിൽ റിബലായിരുന്ന ജനറൽ ബിവിൻ റാവത്തിനെയും. സർജിക്കൽ സ്‌ട്രൈക്കിൽ അടക്കം രാജ്യത്തിന്റെ കരുത്ത് തെളിയിച്ച സൈനിക മേധാവിയുടെ അപ്രതീക്ഷിതമായ അപകട മരണം, നൽകുന്നത് ശുഭസൂചനയല്ല. കാലാവസ്ഥാ പ്രശ്‌നങ്ങളും, എൻജിൻ തകരാറും പുറത്തു പറയുന്നുണ്ടെങ്കിലും അട്ടിമറിയെന്ന സാധ്യതയിലേയ്ക്കു മാത്രമാണ് ഇപ്പോഴും വിരൽച്ചുണ്ടുന്നത്. ഈ അട്ടിമറിയുണ്ടായത് രാജ്യത്തിന് അകത്തു നിന്നാണോ പുറത്തു നിന്നാണോ എന്നു മാത്രമാണ് ഇനി അറിയാൻ ബാക്കിയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊട്ടാൽ തലതെറിക്കും
റഷ്യൻ കോപ്റ്റർ
പ്രധാനമന്ത്രി, രാഷ്ട്രപതിമാർ സൈനിക മേധാവിമാർ. റഷ്യൻ നിർമ്മിത എം.ഐ 17 വി 5 എന്ന കോപ്റ്ററിൽ സഞ്ചരിക്കുന്നവരുടെ പട്ടിക മാത്രം കണ്ടാൽ മതി തമിഴ്‌നാട്ടിലെ കൂനൂരിൽ തകർന്നു വീണ ഹെലിക്കോപ്റ്റർ ഇന്ത്യൻ സൈന്യത്തിന്റെ വിശ്വസ്ത പട്ടികയിൽ ഉൾപ്പെട്ടതാണ് എന്നു മനസിലാക്കാൻ. 2008 ഡിസംബറിൽ റഷ്യയിലെ കസാൻ ഹെലിക്കോപ്‌റ്റേഴ്‌സുമായി കരാർ ഒപ്പിട്ട് 2011 ൽ ആദ്യ ബാച്ച് ഹെലിക്കോപ്റ്ററുകൾ രാജ്യത്ത് എത്തിയിരുന്നു. ഇതേ കമ്പനിയുടെ തന്നെ ബാച്ചിൽ ഉൾപ്പെട്ട ഹെലിക്കോപ്റ്ററാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്നത്.
ഏതു കാലാവസ്ഥയിലും സങ്കീർണ്ണതകൾ ഒഴിവാക്കി പറക്കാമെന്നതാണ് ഈ ഹെലിക്കോപ്റ്ററിന്റെ കരുത്ത്. എത്ര തണുപ്പിലും, കൊടും ചൂടിലും പരമാവധി ഉയരത്തിലും പരമാവധി താഴ്ന്നും പറക്കാനുള്ള കരുത്ത് എം.ഐ 17 വി 5ന്റെ ചിറകുകൾക്കുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അങ്ങിനെ വീണ് പോകുമോ
എം.ഐ 17 വി 5 ഹെലിക്കോപ്റ്റർ
അപകടത്തിന്റെ വാർത്തകൾ ആദ്യം പുറത്ത് വന്നപ്പോൾ, ഹെലിക്കോപ്റ്ററിന്റെ എൻജിൻ തകരാറാണ് എന്നാണ് വിശദീകരണം വന്നത്. ഇരട്ട എൻജിനുള്ള, ഒറ്റ എൻജിനിൽ പോലും കിലോമീറ്ററുകളോളം സഞ്ചരിക്കാൻ ശേഷിയുള്ള എം.ഐ 17 വി 5 ഹെലിക്കോപ്റ്ററിന്റെ എൻജിൻ തകരാറായി, സൈനിക മേധാവിയുടെ ജീവനെടുക്കുമോ…? ഈ ചോദ്യം ഇപ്പോഴും വായുവിൽ തുടരുന്നു. അതുകൊണ്ടു തന്നെ എൻജിൻ തകരാറെന്ന വിശദീകരണം ആര് മാധ്യമങ്ങൾക്കു നൽകി എന്ന ചോദ്യത്തിന് രാജ്യം ഉത്തരം നൽകേണ്ടിയിരിക്കുന്നു.
പിന്നീട് വന്ന വിശദീകരണവും ആർക്കും സഹിക്കുന്നതല്ല. കാലാവസ്ഥ വ്യതിയാനവും, മരത്തിൽ ഹെലിക്കോപ്റ്റർ ഇടിച്ചുണ്ടായതാണ് അപകടമെന്നുമായിരുന്നു വിശദീകരണം.

അട്ടിമറി സാധ്യതകൾ ഇങ്ങനെ
ഹെലിക്കോപ്റ്റർ അപകടം ഉണ്ടായത് ജനവാസ മേഖലയിലാണെങ്കിലും, ഹെലിക്കോപ്റ്റർ വീണത് ആർക്കും എത്രയും വേഗം രക്ഷാപ്രവർത്തനത്തിന് എത്താൻ സാധിക്കാത്ത സ്ഥലത്ത്. ഇത് സംശയത്തിന് ഇടനൽകുന്നു.

അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിന് നേതൃത്വം നൽകിയ സൈന്യാധിപന്റെ മരണം അതിർത്തിയ്ക്കപ്പുറത്തു നിന്നുള്ള ഗൂഡാലോചനയെന്ന സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. എന്നാൽ, ഇത്രത്തോളം ദൂർബലമാണോ ഇന്ത്യയുടെ രഹസ്യാന്വേഷണം എന്ന ചോദ്യത്തിന് ഈ തിയറി വിജയിച്ചാൽ മറുപടി പറയേണ്ടി വരും.

ശത്രു രാജ്യത്തിനുള്ളിൽ നിന്നാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. രാവത്തിനെ സൈനിക മേധാവിയാക്കിയതിനു എതിർപ്പുള്ള നിരവധിപ്പേരുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാവത്തിനെ മേധാവിയായി നിയോഗിച്ചത്. ഈ സാഹചര്യത്തിലാണ് രാവത്തിനു ശത്രുക്കൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിക്കുന്നത്.

യന്ത്രത്തകരാറും, കാലാവസ്ഥയും ഹെലിക്കോപ്റ്ററിനെ തകരാരാറിലാക്കുമെങ്കിൽ ഇത്തരം പ്രശ്‌നങ്ങളുള്ള ഹെലിക്കോപ്റ്റർ സൈന്യാധിപനു സൈന്യം നൽകുമോ…? അത്തരത്തിൽ അപകട സാധ്യതയുള്ള ഹെലിക്കോപ്റ്റർ നൽകിയെങ്കിൽ ഇത്തരം അട്ടിമറി സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.

രാജ്യത്ത് ആദ്യമായാണ് ഒരു ഏകീകൃത സൈനിക മേധാവി ഉണ്ടാകുന്നത്. പാക്കിസ്ഥാനിൽ ഇത്തരത്തിൽ ഒരു ഏകീകൃത സൈനിക മേധാവി ഉണ്ടായതോടെയാണ് സൈനിക അട്ടിമറി ഉണ്ടായത്. രാജ്യത്ത് അത്തരം ഒരു അട്ടിമറി സാധ്യത സംശയിച്ച് ആരെങ്കിലും ഒരു ഗൂഡാലോചന നടത്തിയെന്നു കണ്ടെത്തിയാൽ പോലും സംശയിക്കേണ്ടതില്ല.

Hot Topics

Related Articles