ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ “ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ” ; അന്വേഷണം ആരംഭിച്ചു

ഡൽഹി: ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കണ്ടെത്തി. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാൻ സംഘടന പുറത്തു വിട്ടു. അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Advertisements

ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ ആരാണ് ഇതെഴുതിയത് എന്നും എങ്ങനെയാണ് ദൃശ്യങ്ങളടക്കം സിഖ് സംഘടനകൾക്ക് ലഭിച്ചത് എന്നതുൾപ്പെടെ ദില്ലി പൊലീസ് പരിശോധിച്ച് വരികയാണ്.

Hot Topics

Related Articles