കോട്ടയം കടുത്തുരുത്തി പെരുവയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു : മരിച്ചത് കുന്നപ്പിള്ളി സ്വദേശി 

പെരുവ: പെയിൻ്റിംഗ് ജോലിക്കിടയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുന്നപ്പിള്ളി ചാലും കരയിൽ പുരുഷൻ വി.സി (57) യാണ് മരിച്ചത്. ഈ മാസം 9ന് ശാന്തിപുരം സെൻ്റ് സെബാസ്റ്യൻസ് പള്ളിയുടെ പെയിറ്റിംഗിനിടയിൽ

Advertisements

 മുകളിൽ നിന്ന് തലകറങ്ങി വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പുരുഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഭാര്യ: ഓമന മേവെള്ളൂർ മലേപ്പറമ്പിൽ കുടുംബാംഗം.

മക്കൾ അനിഷ മോൾ, അനന്ദു സി.പി, അജിത് സി.പി. മരുമക്കൾ: അജി (തലയോലപ്പറമ്പ് കോരിക്കൽ), അനു (തിരുമാറാടി)

Hot Topics

Related Articles