തിരുവല്ല: 65-ാമത് മാമ്മൻമാപ്പിള ട്രോഫിയ്ക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ- കലാ- സാംസ്കാരിക പരിപാടികൾ നടത്തി. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു. പമ്പ ബോട്ട്റേഴ്സ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷനംഗം എലിസബത്ത് മാമ്മൻ മത്തായി എക്സ് എംഎൽഎ മുഖ്യപ്രഭാഷണവും നെടുംപുറം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഫൈസൽ മന്നാനി അനുഗ്രഹം പ്രഭാഷണം നടത്തി.
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസന്നകുമാരി ഓണ സന്ദേശം നൽകി. ബിജെപി ജില്ലാ പ്രസിഡണ്ട് വി എ സൂരജ്, ഗ്രാമപഞ്ചായത്ത്
അംഗങ്ങളായ ഗ്രേസി അലക്സാണ്ടർ, തോമസ് ബേബി, ജലോത്സവ ഭാരവാഹികളായ പുന്നൂസ് ജോസഫ്, അനിൽ സി ഉഷസ്, രാജശേഖരൻ നായർ, എ വി ജോൺ ആറ്റുമാലി, വി
ആർ രാജേഷ്, റെജി ജോൺ, അഖിൽ കോന്നി, റിൻസൺ കോയിപള്ളി, സജി കൂടാരത്തിൽ, വി സി കുര്യൻഅഞ്ചു കോച്ചേരി, മനോജ് മണക്കളത്തിൽ,
സഞ്ജു ചാക്കോ, ഓമനക്കുട്ടൻ, ബിജു പത്തിൽ എന്നിവർ പ്രസംഗിച്ചു. ചമ്പക്കുളം ബേബിയും സംഘവും
അവതരിപ്പിച്ച വഞ്ചിപ്പാട്ട്, അനീഷ് കുട്ടൻ കൊടുപ്പിനെയുടെ നേതൃത്വത്തിൽ സ്ട്രിങ് ആൻഡ് വിൻഡ് ബാൻഡ് സെറ്റ് അവതരിപ്പിച്ച
മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടായിരുന്നു.
പമ്പ ജലോത്സവ സമിതി ഓണാഘോഷം നടത്തി : ഡോ. തോമസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു
Advertisements