രോഗികൾക്ക് കൈത്താങ്ങായി കവിയൂർ സർവ്വീസ് സഹകരണ ബാങ്ക്

തിരുവല്ല :
കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി രജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഓണക്കിറ്റ് വിതരണോദ്ഘാടനം നടത്തി. ഭരണ സമിതി അംഗങ്ങളായ രാജേഷ് കാടമുറി, പി സുരേഷ് ബാബു, ഇ കെ ഹരിക്കുട്ടൻ, അജേഷ് കുമാർ, പി എസ് റജി, സി ജി ഫിലിപ്പ്, സുജ മാത്യൂ, ജീന സൂസൻ ജേക്കബ്, സെക്രട്ടറി എം എൻ ആനന്ദൻ, അനീഷ് രാജ്, പി റ്റി അജയൻ, സുരേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles