ഓണാവധിക്ക് ശേഷമുള്ള തിരക്ക്: എറണാകുളം -ചെന്നൈ എ​ഗ്മോർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കും 

കൊച്ചി : ഓണാവധിക്ക് ശേഷമുള്ള തിരക്ക് പരിഗണിച്ച് എറണാകുളം -ചെന്നൈ എ​ഗ്മോർ റൂട്ടിൽ (ട്രെയിൻ നമ്പർ- 06044/06043) ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരി​ഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.

Advertisements

സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എ​ഗ്മോറിൽ എത്തും.തിരിച്ച്നാലിനു പകൽ 2.10ന് എ​ഗ്മോറിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 3.15ന് എറണാകുളത്ത് ട്രെയിൻ എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം തിരുവനന്തപുരം, മലബാർ മേഖലകളിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതുമൂലം ബം​ഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യേണ്ടിവരുന്നത്.

Hot Topics

Related Articles