ആലപ്പുഴ ഹരിപ്പാട്ട് എയർഗണ്ണിന് വെടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ആലപ്പുഴ : എയർഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്. സോമനെ വെടിവെച്ച അയൽവാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായിരുന്നു. വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമന്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.

Advertisements

Hot Topics

Related Articles