വീട്ടമ്മമാർക്ക് ആശ്വാസം : ഗാ‍ർഹിക പാചകവാതക വില 200 രൂപ കുറച്ചു

ദില്ലി: രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. കേന്ദ്ര മന്ത്രിസഭാ ഗംയോഗത്തിലാണ് തീരുമാനം. ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം ലഭിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്.

Advertisements

നേരത്തെ ഉജ്വല സ്കീമിലുള്ളവ‍ർക്ക് 200 രൂപ ഇളവ് ലഭിച്ചിരുന്നു. ഇന്നെടുത്ത തീരുമാന പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 200രൂപ കുറയ്ക്കുകയായിരുന്നു. നിലവിൽ വളരെ ആശ്വാസകരമായ സംഭവമാണ്. നിലവിൽ 19 കിലോ വരുന്ന സിലിണ്ടറുകൾക്ക് 1600രൂപയിലധികം വില വരുന്നുണ്ട്.

Hot Topics

Related Articles