മലങ്കര മാർത്തോമ സുറിയാനി സഭ : എപ്പിസ്കോപ്പ തിരഞ്ഞെടുപ്പ് നടത്തി

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് റവ. സജു സി പാപ്പച്ചൻ (കുന്നംകുളം അർത്താറ്റ് മാർത്തോമ്മാ ചർച്ച്), റവ. ഡോ. ജോസഫ് ഡാനിയേൽ (സീതത്തോട് കൊച്ചുകോയിക്കൽ മാർത്തോമ്മാ ചർച്ച്), റവ. മാത്യു കെ ചാണ്ടി (മല്ലപ്പള്ളി കീഴ്വായ്പ്പൂർ മാർത്തോമ്മാ ചർച്ച്) എന്നിവരെ തെരഞ്ഞെടുത്തു. തിരുവല്ലാ സഭാ ആസ്ഥാനത്ത് നടന്ന സഭാ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. റവ.സജു സി പാപ്പച്ചന് 368 (80.70%) വൈദികരുടെ വോട്ടുകളും 783 (88.88%) അൽമായ വോട്ടുകളും ലഭിച്ചു. റവ. ഡോ.ജോസഫ് ഡാനിയേലിന് 366 (80.26%) വൈദികരുടെ വോട്ടുകളും 813 (92.2%) അൽമായ വോട്ടുകളും ലഭിച്ചു. റവ. മാത്യു കെ ചാണ്ടിക്ക് 370 (81.04%) വൈദികരുടെ വോട്ടുകളും 796 (90.35%) അൽമായ വോട്ടുകളും ലഭിച്ചു.

Advertisements

Hot Topics

Related Articles