മല്ലപ്പള്ളി 863-ാം നമ്പർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം നടത്തി

മല്ലപ്പള്ളി : 863-ാം നമ്പർ
എസ് എൻ ഡി പി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ 169-ാമത് ഗുരുദേവ ജയന്തി ആഘോഷത്തോടും 25-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടും അനുബദ്ധിച്ചുള്ള തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പ്രസ്തുത ചടങ്ങിൽ ശാഖാ യോഗം പ്രസിഡൻ്റ് ജയൻ സി.വി. ചെങ്കല്ലിൽ, വൈസ് പ്രസിഡൻ്റ് സജികുമാർ ടി.പി. തെക്കേപ്പറമ്പിൽ, സെക്രട്ടറി ഷൈലജ മനോജ്, യൂണിയൻ കമ്മറ്റിയംഗം രാജപ്പൻ റ്റി. കെ. കളരിക്കൽ, മറ്റ് കമ്മറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വൈക്കം ശീവഹരി ഭജൻ സിൻ്റ് ഹ്യദയ ജപലഹരിയും നടന്നു.

Advertisements

Hot Topics

Related Articles