തലശേരി-മാഹി ബൈപ്പാസില്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം : ആറു വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു

കാസര്‍ഗോഡ് : തലശേരി-മാഹി ബൈപ്പാസില്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തില്‍ ആറു വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചു.

Advertisements

വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. മാങ്ങാട്-കവിയൂര്‍ ഭാഗത്താണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥകളും വാഹനത്തിലുണ്ടായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഓണാഘോഷം എന്ന പേരിലാണ് തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങള്‍ക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷന്‍ നടത്തിയ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Hot Topics

Related Articles