തങ്ക അങ്കി രഥഘോഷയാത്ര 22 ന്; ഒരുക്കങ്ങള്‍ തുടങ്ങി

ശബരിമല: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. ആറന്മുള ക്ഷേത്രത്തില്‍ 22ന് രാവിലെ 5 മുതല്‍ 7 വരെ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരം ലഭിക്കും. തുടര്‍ന്ന് ഘോഷയാത്ര പുറപ്പെടും. ആറന്മുള മൂര്‍ത്തിട്ട ഗണപതി ക്ഷേതം, പുന്നംതോട്ടം , ചവിട്ടുകുളം, തിരുവഞ്ചാംകാവ് , നെടുംപ്രയാര്‍, കോഴഞ്ചേരി , കോളജ് ജംക്ഷന്‍, പാമ്പാടിമണ്‍, കാരംവേലി , ഇലന്തൂര്‍, ഭഗവതികുന്ന് , ഗണപതി ക്ഷേത്രം കോളനി നാരായണ മംഗലം, അയത്തില്‍ മലനട, ഗുരുമന്ദിരം ജംക്ഷന്‍, മെഴുവേലി, ഇലവുംതിട്ട , മുട്ടത്തുകോണം, പ്രക്കാനം , ചീക്കനാല്‍, ഊപ്പമണ്‍ വഴി രാത്രി 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. 23ന് രാവിലെ 8ന് രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

Advertisements

കൊടുന്തറ ,അഴൂര്‍ ജംക്ഷന്‍, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ , പത്തനംതിട്ട ശാസ്താ ക്ഷേത്രം , കരിമ്പനയ്ക്കല്‍, മുണ്ടുകോട്ടയ്ക്കല്‍ ശാരദ മഠം , കടമ്മനിട്ട , കോട്ടപ്പാറ, കല്ലേലി മുക്ക്, പേഴുംകാട് , മേക്കൊഴൂര്‍ , മൈലപ്ര, കുമ്പഴ , പാലമറൂര്‍ അമ്പലമുക്ക്, പുളിമുക്ക് , വെട്ടൂര്‍, ഗോപുരപ്പടി, ഇളകൊള്ളൂര്‍ , ചിറ്റൂര്‍മുക്ക് , കോന്നി , ചിറയ്ക്കല്‍, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ വിശ്രമിക്കും. 24ന് രാവിലെ 7.30ന് മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം , അട്ടച്ചാക്കല്‍, വെട്ടൂര്‍, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ താഴം, മണ്ണാരക്കുളഞ്ഞി, ഉതിമൂട് വഴി 3.30ന് റാന്നി രാമപുരം ക്ഷേത്രത്തില്‍ എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്ഷണവും വിശ്രമത്തിനും ശേഷം ഇടക്കുളം , വടശേരിക്കര ചെറുകാവ്, പ്രയാര്‍ , മാടമണ്‍, വഴി രാത്രി പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ വിശ്രമിക്കും. 25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.ളാഹ സത്രം, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍ ക്ഷേത്രം , ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തും. അവിടെ സ്വീകരിച്ച് ഗണപതികോവിലില്‍ എത്തിക്കും. തീര്‍ഥാടകര്‍ക്ക് അവിടെ 3 വരെ ദര്‍ശനം നടത്താം. മൂന്നിന് ഘോഷയാത്രയായി പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തും. അവിടെ നിന്ന് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. 26ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജയും നടക്കും.

Hot Topics

Related Articles