ശബരിമല: സന്നിധാനത്തും പമ്പയിലും തീര്‍ഥാടകര്‍ക്ക് അപകടമോ രോഗമോ ഉണ്ടായാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നത് അയ്യപ്പ സേവാസംഘം സന്നദ്ധ പ്രവര്‍ത്തകര്‍. സ്വാമി അയ്യപ്പന്‍ റോഡിലെ ഓക്‌സിജന്‍ പാര്‍ലറുകളില്‍ സേവനത്തിനുള്ളതും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ്. ആരോഗ്യ വകുപ്പാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത്. പ്രഥമശുശ്രൂഷയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഓക്‌സിജന്‍ പാര്‍ലറുകളില്‍ ഉണ്ട്.
പമ്പയില്‍ നിന്നു സന്നിധാനത്തേക്കു മല കയറുന്നതിനിടെ ഹൃദ്രോഗം അനുഭവപ്പെട്ടാല്‍ തൊട്ടടുത്തു കാണുന്ന പൊലീസിനോടു വിവരം പറഞ്ഞാല്‍ മതി. വയര്‍ലെസിലൂടെ അവര്‍ അയ്യപ്പസേവാ സംഘത്തില്‍ സന്ദേശം നല്‍കും. മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ആശുപത്രികളില്‍ എത്തിക്കും. ഹൃദ്രോഗബാധ ആണെങ്കില്‍ ദേവസ്വം ബോര്‍ഡ്, വനം വകുപ്പ് എന്നിവരുടെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിക്കും.ദേവസ്വം ബോര്‍ഡ് ആംബുലന്‍സ് സന്നിധാനത്തും വനംവകുപ്പിന്റെ ചരല്‍മേട്ടിലും ഉണ്ട്. പ്രഥമശുശ്രൂഷയ്ക്കു ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹൃദ്രോഗം അല്ലാത്ത കേസുകളില്‍ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് ഇവരെ പമ്പയില്‍ എത്തിക്കുന്നത്. അയ്യപ്പ സേവാസംഘം ക്യാംപ് ഫോണ്‍ നമ്പറുകള്‍. സന്നിധാനം 04735 202043, പമ്പ 04735 203407, നിലയ്ക്കല്‍ 04735 205309