അമൃതാദേവി പുരസ്കാര ജേതാവിനെ ആദരിച്ചു 

കോട്ടയം, പരിസ്ഥിതി  സംരക്ഷണത്തിനായി ജീവത്യാഗം ചെയ്ത അമൃതാദേവി ബിഷ്ണോയി എന്ന ധീര വനിതയുടെ സ്മരണാർത്ഥം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി നൽകുന്ന പ്രഥമ അമൃതാദേവി പുരസ്കാരത്തിനർഹനായ  സുനിൽ സുരേന്ദ്രനെ  മുണ്ടക്കയം വള്ളിയാങ്കാവിന് സമീപമുള്ള അദ്ദേഹത്തിന്റെ  ഭവനത്തിൽ എത്തി ആദരിച്ചു.

Advertisements

തപസ്യ കലാസാഹിത്യ വേദി കോട്ടയം ജില്ലാ പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തിൽ തപസ്യ സംസ്ഥാന സെക്രട്ടറി   പി.ജി.ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറിമാരായ  ബിബിരാജ് നന്ദിനി, സുമോൻ പുതുപ്പള്ളി, ജില്ലാ പരിസ്ഥിതി  കോഡിനേറ്റർ ഡോ: രാജേഷ് കടമാൻചിറ എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് അദ്ദേഹം മാതൃകാപരമായി ചെയ്ത പരിസ്ഥിതി പ്രവർത്തനങ്ങളയും ഭാവിയിൽ ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുണ്ടായി.

Hot Topics

Related Articles