മണർകാട് ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ 6ന് കുര്‍ബ്ബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോര്‍ ഐറേനിയോസിൻ്റെ മുഖ്യകാര്‍മികത്വത്തിൽ മൂന്നിന്മേല്‍ കുര്‍ബ്ബാന. 11ന് പ്രസംഗം – പൗലോസ് മോര്‍ ഐറേനിയോസ്. 12ന് ഉച്ചനമസ്കാരം. 2.30ന് പ്രസംഗം – പീറ്റർ കോർ എപ്പിസ്കോപ്പ വേലംപറമ്പിൽ. അഞ്ചിന് സന്ധ്യാ നമസ്കാരം. 6.30ന് മെറിറ്റ് അവാര്‍ഡ് വിതരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെറിറ്റ് ഡേ ഇന്ന്
കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, പള്ളവക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്യുന്ന പ്രോഗ്രാമായ ”മെറിറ്റ് ഡേ” ഇന്ന് വൈകിട്ട് 6.30ന് നടക്കും. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി: സി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി, കോട്ടയം ജില്ലാ പഞ്ചായത്തംഗം റെജി എം. ഫീലിപ്പോസ് എന്നിവര്‍ പ്രസംഗിക്കും.