കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച സെപ്റ്റംബർ മൂന്ന് വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്നതും, വോട്ടെണ്ണൽ കേന്ദ്രവുമായ ബസേലിയോസ് കോളേജിൽ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
Advertisements