കോട്ടയം: കേരളജനസംഖ്യയുടെ 8% വരുന്നതും പുതുപ്പള്ളി
നിയോജകമണ്ഡലത്തില്‍ 20% വരുന്നതുമായ ദലിത് ക്രൈസ്തവരുടെ വിവിധ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങള്‍ കേരളത്തിലെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതു വലത് മുന്നണികള്‍ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ദലിത് ക്രിസ്ത്യന്‍ രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടു.
ദലിത് ക്രൈസ്തവരുടെ വിവിധ സാമൂഹിക രാഷ്ട്രീയ
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ശനിയാഴ്ച (ഇന്ന് )ഞാലിയാകുഴി ഇന്ത്യാ ക്രിസ്ത്യന്‍
ചര്‍ച്ച് മിഷനില്‍ വച്ച് ദലിത് ക്രിസ്ത്യന്‍ /രാഷ്ട്രീയ സമിതി ചേർന്നു.
മേജർ പി പി അജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ പി എം രാജീവ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
സി എസ് ഡി എസ് പ്രസിഡന്റ് എം എസ് സജൻ മുഖ്യ പ്രഭാക്ഷണം നടത്തി. സൈമൺ ജോൺ വിഷയാവതരണം നടത്തി.
ദലിത് ക്രൈസ്തവ വിദ്യാഭ്യാസ സംവരണ പ്രശ്നത്തിലും,
ജനസംഖ്യാനുപാതിക സംവരണകാര്യത്തിലും നിഷേധാത്മകമായ നിലപാട് ആണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. യു,ഡി.എഫ്. സര്‍ക്കാര്‍ ദലിത് ക്രൈസ്തവരോട് കാട്ടിയ
അവഗണന തിരുത്താനുള്ള ബാധ്യത ഇടതുപക്ഷ സര്‍ക്കാര്‍
ഏറ്റെടുക്കണം. പി എം ജോഷ്വാ പാസ്റ്റർ സി ജെ രാജു, ജോസ് പനച്ചിക്കാട്, ജോൺ കൊടുവേലി, പാസ്റ്റർ പീറ്റർ മാമൂട്,മാത്യു ചെറിയാൻ, കെ എസ് രാജേഷ് എന്നിവർ സംസാരിച്ചു.