സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍കണ്ടുള്ള നവകേരള നിര്‍മ്മാണം സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി എ കെ ശശീന്ദ്രന്‍

പത്തനംതിട്ട :
സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍ കണ്ടുള്ള നവകേരള നിര്‍മാണമാണ് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനവകാശ നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

സമസ്ത മേഖലകളിലുമുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വനം വകുപ്പും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പും ഏറെ യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 500 പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പിഎസ്‌സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കി. എക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കി, പട്ടികവര്‍ഗ വിഭാഗത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി, വന സംരക്ഷണ സമിതികളിലൂടെ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. റന്നിയിലെ 6000 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്ന പദ്ധതിയുടെ അംഗീകാരത്തിനായി കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, എക്കോ ഡെവലപ്‌മെന്റ് ആന്‍ഡ് ട്രൈബല്‍ വെല്‍ഫെയര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, റാന്നി ഡിഎഫ്ഒ പി.കെ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.