സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആര്‍.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കു വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെയാണ്.

Advertisements

ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് വൈകിട്ട് അഞ്ച് വരെ. ഉദ്യോഗാര്‍ഥികള്‍ 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പല്‍, സിസിഎംവൈ പത്തനംതിട്ട, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാവ്, പത്തനംതിട്ട എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 8281165072, 9961602993, 0468 2329521 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.