മേഴ്സിരവി ചരമ വാർഷികദിനം നാളെ തലയോലപ്പറമ്പിൽ

തലയോലപറമ്പ് : മുൻ എംഎൽഎയും ഐഎൻടിയുസി വനിതാ വിഭാഗം അഖിലേന്ത്യ മുൻ അധ്യക്ഷയും മികച്ച സാമൂഹ്യക പ്രവർത്തകയുമായിരുന്ന മേഴ്സിരവിയുടെ 14-ാമത് ചരമ വാർഷികദിനം നാളെ സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച തലയോലപ്പറമ്പിൽ മേഴ്സി രവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആചരിക്കും. നാളെ
രാവിലെ 8.30ന് തലയോലപറമ്പ് തിരുപുരം രാജീവ് ഗാന്ധി ജംഗ്ഷനിൽ മേഴ്സിരവിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ 
 മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഡി.കുമാരി കരുണാകരൻ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles