ഓണം സ്പെഷ്യൽ ഡ്രൈവ് : ലഹരി വിപണനം തടയുന്നതിനായി എക്സൈസ് പരിശോധന നടത്തി : ഡോഗ് സ്ക്വാഡ് സംഘവും പരിശോധന നടത്തി 

വെച്ചൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വൈക്കം എക്സൈസ് റേഞ്ച്,കോട്ടയം ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിപണനം തടയുന്നതിനായി പരിശോധന നടത്തി. എക്സൈസ് ഇൻസ്പെക്ടർ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ എക്സൈസും കോട്ടയം ഡോഗ് സ്ക്വാഡ് സംഘവും ചേർന്ന്   വൈക്കം കായലോര ബീച്ച്, കുട്ടികളുടെ പാർക്ക് , ബോട്ട്ജെട്ടി ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ്  പരിശോധന നടത്തിയത്.

Advertisements

ഡോൺ എന്ന പേരുള്ള പ്രത്യേക പരിശീലനം നേടിയ  നായയെയാണ് പരിശോധനയിൽ ഉപയോഗിച്ചത്.ലഹരി ഉപയോഗിച്ചിട്ടുള്ളവരെയും ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നവരെയും നായ വളരെ വേഗത്തിൽ തിരിച്ചറിയുന്നുവെന്നതാണ് ഈ ഡോഗിന്റെ സവിശേഷത. വരുംദിവസങ്ങളിൽ  ഇത്തരത്തിലുള്ള പരിശോധന മറ്റു സ്ഥലങ്ങളിലും ശക്തമാക്കുവാൻ  തീരുമാനിച്ചിട്ടുണ്ട്.യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ  ഉപയോഗം തടയുന്നതിനായി വൈക്കം പ്രദേശങ്ങളിൽ രാത്രികാല റെയിഡും വാഹന പെട്രോളിംഗും ശക്തമാക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

Hot Topics

Related Articles