കോട്ടയം : സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്. ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു.
Advertisements