കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് പുതിയ കമ്പനിയുമായി കരാറിലേര്പെടുന്നു. ഭൂമി ഗ്രീൻ എനര്‍ജി കമ്പനിക്കാണ് കോർപ്പറേഷൻ പുതിയ കരാര്‍ നല്‍കുക. വിഷയത്തിൽ പ്രതിപക്ഷ കൗൺസിലർമാർ എതിർപ്പുമായി രംഗത്ത് വന്നു എങ്കിലും അത് വോട്ടെടുപ്പിലൂടെ തള്ളിയാണ് പുതിയ കരാറിന് കൗൺസില്‍ തീരുമാനമെടുത്തത്.
സോൺട ഇൻഫ്ര ടെക് കമ്പനിയെ ബ്രഹ്മപുരം തീപിടുത്തതിനു ശേഷം വേസ്റ്റ് നീക്കുന്നതില്‍ നിന്ന് കൊച്ചി കോര്പ്പറേഷൻ ഒഴിവാക്കിയിരുന്നു. പുതിയതായി അപേക്ഷിച്ച രണ്ട് കമ്പനികളില്‍ കുറഞ്ഞ തുക രേഖപെടുത്തിയത് ഭൂമി ഗ്രീൻ എനര്‍ജി കമ്പനിയാണ്. ഒരു ടൺ മാലിന്യം നീക്കാൻ 1708 രൂപയാണ് കമ്പനി ആദ്യം ആവശ്യപെട്ടതെങ്കിലും ചര്‍ച്ചയില്‍ അത് 1690 രൂപയായി കുറച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം കമ്പനി ഇപ്പോള്‍ ബയോ മൈനിംഗ് പ്രവര്‍ത്തികള്‍ ചെയ്യുന്ന പൂനയിലെ പ്ലാന്റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാലിന്യ നീക്ക കരാര്‍ ഭൂമി ഗ്രീൻ എനര്‍ജി കമ്പനിക്ക് തന്നെ നല്കാൻ കോര്പ്പറേഷൻ തീരുമാനിച്ചത്.