കോട്ടയം പാലാ പൈക പൂവരണി റൂട്ടിൽ വാഹനാപകടം: കാറിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കോട്ടയം പാലാ പൈക പൂവരണി റൂട്ടിൽ വാഹനാപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരന് കാറിടിച്ച് പരിക്ക്. പരിക്കേറ്റ കാൽ നടയാത്രക്കാരൻ പൈക സ്വദേശി ദേവസ്യ വർക്കിയെ (75) പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 7.15 നായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇദ്ദേഹത്തെ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Advertisements

Hot Topics

Related Articles