മണിമല കൊക്കോ ഉൽപ്പാദക സഹകരണ സംഘത്തിന്റെ നേത്രുത്വുത്തിൽ കർഷകർ നിർമ്മിക്കുന്ന ബെൽമൗണ്ട് ചോക്ക്ളേറ്റ് കൃഷി മന്ത്രി മണിമലയിൽ വിപണിയിൽ ഇറക്കി.
മണിമല മൂലേപ്ളാവ് പാലത്തിനോട് ചേർന്നുള്ള കൊക്കോ ഉൽപ്പാദക സഹകരണ സംഘം ബിൽഡിംങ്ങിലാണ് കൊക്കോയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തത്.
ചോക്ക്ളേറ്റുകൾക്ക് പുറമേ, ശാസ്ത്രീയമായി സംസ്ക്കരിച്ച കൊക്കോ തോടിൽ ഐസ്ക്രീം ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളും കൊക്കോ തൈകളും ഇവിടെ ലഭ്യമാണ് .കർഷകർക്ക് കൊക്കോ വിൽക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട് .
പതിറ്റാണ്ടുകളായി കൊക്കോ കൃഷിയും സംഭരണവും കയറ്റുമതിയും ചെയ്യുന്ന കൊച്ചുമുറി മോനായിയുടെ നേതൃത്വത്തിലാണ് മണിമലയിൽ നിന്ന് കൊക്കോയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നത് .
എൻ.ജയരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മികച്ച കൊക്കോ കർഷകരെ ആന്റോ ആന്റെണി എം.പി ആദരിച്ചു .നാച്ചുറൽ ഐസ്ക്രീമിന്റെ ആദ്യ വിൽപ്പന ഗിരീഷ് കോനാട്ട് നിർവ്വഹിച്ചു. ആദ്യ കൊക്കോ സംഭരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്തും ബെൽമൗണ്ട് ചോക്ക്ളേറ്റിന്റെ ആദ്യ വിൽപ്പന ജെയിംസ് സൈമണും നിർവ്വഹിച്ചു.
പ്രേമലതാ പ്രേംസാഗർ ,ജെസി ഷാജൻ ,രഞ്ജിത ബേബി ,ബെൻസി ബൈജു ,ടോമി ഇളംതോട്ടം
മോനായി കൊച്ചുമുറിയിൽ, പഞ്ചായത്തംഗം പി. ജെ. ജോസഫ്കുഞ്ഞ് ,മുൻ അംഗം ജോയി മാങ്കുഴി , ജോയിസ് കൊച്ചുമുറി തുടങ്ങി വിവിധ രാഷ്ടീയ സാമൂഹിക നേതാക്കൾ പ്രസംഗിച്ചു .
കൃഷി വിജ്ഞാന സദസ് ഡോ. റെജി ജേക്കബ് നയിച്ചു . ചോക്ളേറ്റ് നിർമ്മാണ Brothers വിജയകരമായി പൂർത്തിയാക്കിവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.