നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടക്കുന്ന ഡിജിറ്റല്‍ കാലത്താണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത്. പ്രധാനമായും ഫിഷിംഗ് മെയിലുകള്‍, എസ്എംഎസുകള്‍, മെസേജുകള്‍ എന്നിവ വഴിയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടക്കുന്നത്. ഇങ്ങനെ വരുന്ന സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴിയാണ് ഹാക്കര്‍മാര്‍ നമ്മളെ പിൻതുടരുന്നത്. എന്നാല്‍ അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് നമ്മുക്ക് രക്ഷപെടാവുന്നതാണ്. ഇതിനായി ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകള്‍ എന്താല്ലാമാണെന്ന് നമ്മള് തിരിച്ചറിയണം. പല ഔദ്യോഗിക വെബ്സൈറ്റുകളുടേയും വ്യാജ പതിപ്പുകള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കാറുണ്ട്. ആയതിനാല്‍ ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ നിങ്ങള്‍ വ്യക്തമായി പരിശോധിച്ച് ജനുവിൻ ആണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതായിരിക്കും ബുദ്ധി.
ഇത്തരത്തിലുള്ള ലിങ്കുകളിലും യുആര്‍എലുകളിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാം. നിങ്ങള്‍ക്ക് നിങ്ങളുടെ ബ്രൗസറിന് മുകളിലായി ആഡ്രസ് ബാറുകള്‍ കാണാൻ സാധിക്കുന്നതാണ്. ഇവിടെ വെബ്സൈറ്റിന്റെ ലിങ്ക് https എന്നാണോ ആരംഭിക്കുന്നത് എന്ന് പരിശോധിക്കണം. ഇതില്‍ ‘s’ എന്നത് ‘secure’ എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ആദ്യപടി. എന്നാല്‍ ചില ഹാക്കര്‍മാര്‍ ഇതിലും ഉപഭോക്താക്കളെ വഞ്ചിക്കാൻ ശ്രമിക്കുന്നതാണ്. ആയതിനാല്‍ തന്നെ മറ്റുള്ള കാര്യങ്ങളും വിശദമായി പരിജയപ്പെടുത്താം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്നിരിക്കുന്ന വെബ്സൈറ്റിന്റെ യുആര്‍എലില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടോ എന്നും നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന്, ‘amazon’ എന്നത് ‘amaz0n’ എന്ന് എഴുതാം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇവ പരിശോധിച്ചതിന് ശേഷം ഡൊമെയ്നുകളും പരിശോധിക്കണം. വെബ്സൈറ്റിന്റെ അവസാനം .com അല്ലെങ്കില്‍ .net അല്ലെങ്കില്‍ .org എന്നിവയാണോ എന്ന് പരിശോധിക്കുക. ഇവയെല്ലാമാണ് ഔദ്യോഗികമായ ഡൊമെയ്നുകള്‍. ഇവ ഇല്ലാത്തവ വ്യാജമാകാനാണ് സാധ്യത കൂടുതല്‍.
വെബ്സൈറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷകള്‍ നിരീക്ഷിക്കുന്നതും പ്രധാനമാണ്. ആക്ഷര തെറ്റുകളോ വ്യാകരണ പിളകുകളോ അപൂര്‍ണ്ണമായ വാക്കുകളോ ഉണ്ടാകുന്ന വെബ്സൈറ്റുകളില്‍ നിന്ന് എത്രയും പെട്ടെന്ന് തന്നെ പുറത്തിറങ്ങേണ്ടതാണ്ട്. ഇത്തരത്തിലുള്ള വെബ്സൈറ്റുകള്‍ വ്യാജമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശ്രദ്ധിക്കേണ്ട അടുത്ത കാര്യം ഈ പേജ് നന്നായി നിരീക്ഷിക്കുക എന്നതാണ്. പല വെബ്സൈറ്റുകളിലും താഴെയായി കോണ്ടാക് അസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും.
ഇതില്‍ നല്‍കിയിരിക്കുന്ന കോണ്ടാക്ട് നമ്ബര്‍ ഉപയോഗത്തില്‍ ഉള്ളതാണോ എന്ന് പരീക്ഷിക്കുക. വെബ്സൈറ്റിന്റെ ആധികാരികത പരിശോധിക്കാൻ ഇതേ വെബ്സൈറ്റിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കണം, ഔദ്യോഗിക വെബ്സൈറ്റുകളില്‍ പലതിനും ലിങ്ക്ഡ് ഇൻ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റര്‍ (എക്സ്) തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതിലൂടെ ഇവരുടെ ഐഡന്റിറ്റി ജെനുവിൻ ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.
ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളില്‍ മറ്റ് ഉപഭോക്താക്കള്‍ നല്‍കിയിരിക്കുന്ന കമന്റുകളും പരിശോധിക്കേണ്ടതാണ്. വെബ്സൈറ്റ് സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് സൈറ്റില്‍ വളരെയധികം പോപ്പ് അപ്പുകളോ പരസ്യങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. ഉണ്ടെങ്കില്‍, ഒന്നില്‍ ക്ലിക്ക് ചെയ്ത് ബ്രൗസര്‍ ക്ലോസ് ചെയ്യരുത്, കാരണം ഇവ നിങ്ങളെ മറ്റൊരു സൈബര്‍ തട്ടിപ്പിലേക്ക് നയിച്ചേക്കാനുള്ള സാധ്യത വളരെ വലുതാണ്. ആയതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇതിന് പുറമെ വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന വെബ്സൈറ്റ് ചെക്കര്‍മാരുടെ സേവനവും നിങ്ങള്‍ക്ക് തേടാവുന്നതാണ്. ഇത്തരം വെബ്സൈറ്റ് ചെക്കര്‍മാര്‍ വെബ്സൈറ്റിന്റെ ആധികാരികതയെക്കുറിച്ച് പഠിത്തതിന് ശേഷം ഉപയോക്താള്‍ക്ക് ഒരു റിപ്പോര്‍ട്ട് അയക്കുന്നതാണ്. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം അടുത്ത നടപടി സ്വീകരിക്കുക. അതേ സമയം ഒരു വ്യാജ വെബ്സൈറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ ഇവ റിപ്പോര്‍ട്ട് ചെയ്യുന്നതും വളരെ പ്രധാനമാണ്.
ഇത്തരത്തില്‍ ഏതെങ്കിലും സ്കാം വെബ്സൈറ്റ് നിങ്ങള്‍ തിരിച്ചറിയുകയാണെങ്കില്‍, അവര്‍ ആള്‍മാറാട്ടം നടത്തുന്ന ഒറിജിനല്‍ ഓര്‍ഗനൈസേഷനിലേക്കോ സൈബര്‍ സെല്ലിലേക്കോ നിങ്ങള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യാം. വഞ്ചനാപരമായ വെബ്സൈറ്റുകള്‍ക്ക് ആളുകള്‍ ഇരയാകുന്നത് തടയാൻ ഇത് സഹായിക്കും. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോടെ ഈ വ്യാജ വെബ്സൈറ്റുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും.