വിശ്വകർമ്മ സൊസൈറ്റി സംഘടനാ പ്രഖ്യാപനവും ഉദ്ഘാടനവും

പത്തനംതിട്ട : വിശ്വകർമ്മ സൊസൈറ്റി പത്തനംതിട്ടയുടെ സംഘടനാ പ്രഖ്യാപനവും ഉദ്ഘാടനവും അബാൻ ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. വിഎസ്പി പ്രസിഡന്റ് ആർ നടരാജൻ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തും സിനിമ മേഖലയിലും പ്രശസ്തിയാർജ്ജിച്ച വ്യക്തികൾക്കും എം ബി ബി എസ്, പ്ലസ് ടു, എസ്എസ്എൽസി തലങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ആന്റോ ആന്റണി എംപി നടത്തി.

Advertisements

നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഗവൺമെന്റ് സർവ്വീസിലുള്ള അംഗങ്ങൾക്ക് സ്നേഹാദരവ് നൽകി.
ഡിസിസി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ പഠനോപകരണ വിതരണവും ബിജെപി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ശ്യാം തട്ടയിൽ ചികിത്സാ സഹായ വിതരണവും കേരളാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി കെ ജേക്കബ് സമുദായത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സാബു കണ്ണങ്കര സമുദായാംഗങ്ങൾക്കുള്ള അംഗത്വ കാർഡ് വിതരണം ചെയ്യുകയും കെട്ടിട നിർമ്മാണ ഫണ്ട് ഉദ്ഘാടനം ആർ അയ്യപ്പൻ നിർവ്വഹിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാധ്യമ സിനിമ മേഖലകളിൽ നിന്നും പ്രസാദ് മാവിനേത്ത്, (എസിവി ന്യൂസ് ചീഫ് പത്തനംതിട്ട) ഷാജി വെട്ടിപ്പുറം, (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്തനംതിട്ട) അനു പുരുഷോത്തമൻ (സിനിമ സംവിധായകൻ) എന്നിവരെ ആദരിച്ചു. യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് ജി കാളിദാസൻ, കെ കെ ധനപാലൻ, വി മുരുകൻ ആചാരി, ആർ ഉത്തമൻ, പി സി ഹരിഹരൻ , രാജേഷ് ആനപ്പാറ, ബിജു മൈലപ്ര
എന്നിവർ സംസാരിച്ചു.

Hot Topics

Related Articles