ആലപ്പുഴ : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി ട്വന്റി ഉച്ചക്കോടിയുടെ പ്രാധാന്യം വിളിച്ചോതി എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ നടത്തിയ പ്രദര്‍ശനം ശ്രദ്ധേയമായി. യോഗത്തില്‍ ജി ട്വന്റിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുകയും എട്ടാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും നടത്തി. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ജെയിന്‍ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. തോമസ് കാരക്കാട് അധ്യക്ഷത വഹിച്ചു. ഫാ. ബെന്നി വെട്ടിത്താനം, ഫാ. ജിജോ മുട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി പഠനത്തിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി വിവിധ പഠന മേഖലകളെ കുട്ടികള്‍ തന്നെ പരിചയപ്പെടുത്തിയത് പുത്തന്‍ വഴിത്തിരിവായി. കുട്ടികളുടെ നേതൃത്വപാടവത്തെ പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. അധ്യാപകരായ റീന ജേക്കബ്, ജേക്കബ് സക്കറിയ എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിനുംഅന്നമ്മ തോമസ്, ലീന വര്‍ഗീസ്, ആന്‍സമ്മ സോജന്‍ എന്നിവര്‍ ജി 20 പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി.