കാർ യാത്രക്കാരിയെ മർദ്ദിച്ച സംഭവം: നടക്കാവ് എസ്.ഐയ്ക്ക് സസ്പെൻഷൻ

കോഴിക്കോട് : കാർ യാത്രക്കാരിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്.ഐ വിനോദിന് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements

കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്നലെ പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുക ആയിരുന്നെന്നാണ് പരാതി. തുടർന്ന് യുവാക്കൾ എസ്ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസഭ്യം പറഞ്ഞ എസ്ഐ പിന്നീട് അതിക്രൂരമായി മർദ്ദിക്കുക ആയിരുന്നെന്നാണ് യുവതിയുടെ ആരോപണം. ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും യുവതി പറഞ്ഞു. യുവതി സഞ്ചരിച്ച വാഹനവും തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
സംഭവത്തിൽ കോഴിക്കോട് നടക്കാവ് എസ്ഐക്കും കണ്ടാലറിയാവുന്ന നാല് പേർക്കുമെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.