കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുൻ മന്ത്രി എ.സി മൊയ്തീൻ ഇ.ഡി മുൻപാകെ ഹാജരായി

തൃശൂർ: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീൻ എൻഫോഴ്‌സ്‌മെന്റിനു മുൻപാകെ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് ഇദ്ദേഹം ഹാജരായിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി എ.സി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ട് നിൽക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹാജരായത്.

Advertisements

Hot Topics

Related Articles