ദുരിതവും കണ്ണീരും ബാക്കി : വടവാതൂർ കാർമ്മൽ കോളനി നിവാസികൾ ദുരിതത്തിൽ : കൂരകൾക്ക് കീഴിൽ ജീവനും കൈയിൽ പിടിച്ച് ഭീതിയോടെ കുടുംബങ്ങൾ

വടവാതൂർ : ഏത് നിമിഷവും നിലംപൊത്താവുന്ന കൂരകൾക്ക് കീഴിൽ ജീവനും കൈയിൽ പിടിച്ച് ഭീതിയോടെ കഴിയുന്നത് 7 കുടുംബങ്ങൾ. കോട്ടയം നഗരത്തിൽ നിന്നും 5 കിലോ മീറ്റർ മാത്രം അകലെയാണ് ഈ ദുരിത കാഴ്ച. വിജയപുരം പഞ്ചായത്ത് പരിധിയിൽ കളത്തിപ്പടിക്ക് സമീപം താന്നിയ്ക്കപ്പടിയിൽ കോട്ടയം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്  7 കുടുംബങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിൽ കഴിയുന്നത്. ഭിത്തികളും മേൽക്കൂരകളും തകർന്ന ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്നവരിൽ കുട്ടികളും പ്രായാധിക്യമുള്ളവരും രോഗികളുമൊകെയുണ്ട്.  

Advertisements

കഴകാർമൽ വില്ല എന്ന പേരിൽ അറിയപ്പെടുന്ന ഈ ഹൗസിംഗ് കോളനിയിൽ 6 ഇരട്ട വീടുകളാണ്  ഇവിടുള്ളത്. നഗരസഭയിലെ ശുചീകരന്ന തൊഴിലാളികൾക്ക് താമസിക്കുവാനായി നിർമിച്ച വീടുകൾ പിന്നീട് മൗണ്ട് കാർമൽ സ്കൂൾ അധികൃതർ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനാഥ പെൺകുട്ടികൾക്ക് വിവാഹ ശേഷം താമസിക്കാനായി ലീസിന് എടുത്ത് നൽകുകയായിരുന്നു.  അറ്റകുറ്റപ്പണികൾ ഒന്നും നടക്കാതെ ഈ വീടുകൾ ശോചനീയാവസ്ഥയിലായി. 5 കുടുംബങ്ങൾ ഇവിടെ നിന്നും താമസം മാറി. എന്നാൽ 7 കുടുംബങ്ങൾ പോകാൻ മറ്റൊരിടവും ലഭിക്കാതെ  ദുരിതങ്ങളോട് പൊരുതി ഇവിടെത്തന്നെ കഴിയുകയാണ്. വീടുകളിരിക്കുന്ന സ്ഥലത്തെ 4 സെന്റ് വീതം ഭൂമി വീതം ഓരോ കുടുംബത്തിന് നൽകാമെന്ന് നഗരസഭാധികൃതർ സമ്മതിച്ചിരുന്നതായും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ഇവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴയിൽ ചോരുന്ന വീടുകളിലെ വൈദ്യുതി കണക്ഷനുകളും വീട്ടുപകരണങ്ങളുമെല്ലാം ഇടയ്ക്കിടെ തകരാറിലാകുന്നുണ്ട്. വീടുകൾ തകരാറിലായതിനാൽ വിവാഹ പ്രായം എത്തിയ മക്കളുടെ വിവാഹം നടക്കുന്നില്ല. സ്വന്തം പേരിൽ സ്ഥലമില്ലാതെ ലൈഫ് പദ്ധതിയിൽ പോലും ഇവർക്ക് വീടുകൾ ലഭിക്കില്ല. സമീപത്ത് മറ്റൊരു പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് ജനപ്രതിനിധികൾ ചിലർ വാഗ്ദാനം ചെയ്തെങ്കിലും രേഖാമൂലം ഉറപ്പൊന്നും ഇവർക്ക് ലഭിച്ചില്ല. മാത്രമല്ല തങ്ങളുടെ ഉപജീവനവും മക്കളുടെ വിദ്യഭ്യാസവും എല്ലാം ഈ പ്രദേശം കേന്ദ്രീകരിച്ചായതിനാൽ ഇവിടം വിട്ടു പോകാൻ ഇവർക്ക് ആശങ്കയുണ്ട്.

കഴിഞ്ഞ ദിവസം രാത്രി  മഴയിൽ രണ്ട് വീടുകളുടെ മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്ന് തിന്നെങ്കില്ല ഭാഗ്യം തുണച്ചതിനാൽ ആർക്കും പരിക്കുകയുണ്ടായില്ല. മഴ വീണ്ടും ശക്തി പ്രാപിക്കുമ്പോൾ തങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണിവർ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.