മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ് ; കെ.സുധാകരൻ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.ഇത് രണ്ടാം തവണയാണ് സുധാകരൻ ഇഡിക്ക് മുന്നില്‍ എത്തുന്നത്. തിങ്കളാഴ്ച രാവിലെ 10.55 ഓടെയാണ് അദ്ദേഹം കൊച്ചി ഇ.ഡി. ഓഫീസില്‍ ഹാജരായത് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് അടക്കമുള്ളവര്‍ സുധാകരനൊപ്പമുണ്ടായിരുന്നു.

Advertisements

താന്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ഇല്ലെന്നും ഇനി ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അഞ്ചുവര്‍ഷത്തെ ബാങ്ക് ഇടപാട് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാനാണ് ഇഡിയുടെ നിര്‍ദേശം. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഓഗസ്റ്റ് 22ന് സുധാകനരെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോൻസന്‍റെ കലൂരിലെ വീട്ടില്‍ വെച്ച്‌ കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപുമാണ് സുധാകരനെതിരെ മൊഴി നല്‍കിയത്. എന്നാല്‍, ഈ ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.

Hot Topics

Related Articles