പുല്ലാട് കുറവൻകുഴി മുക്കൂട്ട് താഴ്ചയിൽ (കൃഷ്ണ സദനം) പരേതനായ കാടമുറി ഗോവിന്ദ പിള്ളയുടെ മകൻ എം ബി രാധാകൃഷ്ണ പണിക്കർ (കുട്ടൻ -73) നിര്യാതനായി. സംസ്കാരം 13-ാം തീയതി ബുധനാഴ്ച ഉച്ചക്ക് 2ന് മുക്കൂട്ട് താഴ്ചയിൽ. ഭൗതിക ശരീരം രാവിലെ 10ന് കോയിപ്പുറം പഞ്ചായത്തിലും 10.15ന് പുല്ലാട് സർവീസ് സഹകരണ ബാങ്കിലും പൊതു ദർശനത്തിനു ശേഷം ഇളപ്പുങ്കൽ ഗവ. യുപി സ്കൂളിന് എതിർവശമുള്ള മകളുടെ അർപ്പിതം ഭവനത്തിലും ഉച്ചക്ക് ശേഷം 2ന് മുക്കൂട്ട് താഴ്ച് യിൽ സംസ്കാരം നടത്തുന്നതാണ്. ഭാര്യ : മുത്തൂർ കോവിലകത്തു വീട്ടിൽ അജിതകുമാരി (രമ ). മക്കൾ : സായി അരവിന്ദ്, അർച്ചന പണിക്കർ. മരുമക്കൾ : രാജി അരവിന്ദ്, പരേതനായ പ്രകാശ്. പരേതൻ കോയിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് സംഘാ ടക സമിതി അംഗം, ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പുല്ലാട് ബാല വികാസ് സ്കൂളിന്റെ സ്ഥാപകനുമാണ്.