സോളാര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെ ; ഉഷ മോഹൻദാസ്

കൊല്ലം: സോളാര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെയാണെന്ന് കെ ബി ഗണേശ് കുമാറിന്റെ സഹോദരിയും കേരള കോണ്‍ഗ്രസ് ബി( ഉഷ മോഹൻദാസ് വിഭാഗം) ചെയര്‍പേഴ്‌സണുമായ ഉഷ മോഹൻദാസ്.കെ ബി ഗണേശ് കുമാറും ചേര്‍ന്ന ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് താനായിട്ട് അത് പറയുന്നില്ലെന്നായിരുന്നു ഉഷാ മോഹൻദാസിന്റെ മറുപടി.

Advertisements

‘ബന്ധുവായ ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേയ്ക്ക് വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്.ഉമ്മൻ ചാണ്ടിക്കെതിരെ കത്തില്‍ മോശമായ ഒരു വാക്ക് പോലുമില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി മൂന്നുമാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണ് താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത്’- ഉഷാ മോഹൻദാസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചുള്ള സോളാര്‍ വിവാദ നായികയുടെ കത്ത് ദല്ലാള്‍ നന്ദകുമാര്‍ സ്വകാര്യ ചാനലിന് കൈമാറിയത് സി പി എം നേതാക്കളുടെ സമ്മര്‍ദ്ദത്തിലെന്ന് സി ബി ഐ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഉഷാ മോഹൻദാസിന്റെ പ്രതികരണം. സോളാര്‍ പീഡനക്കേസില്‍ ഉമ്മൻചാണ്ടിയെ സര്‍ക്കാര്‍ വേട്ടയാടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കഴിഞ്ഞദിവസം സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles