മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ് ; പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയിട്ടുണ്ട് ; മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രൻ

കോഴിക്കോട് : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

വീണാ മുഹമ്മദ് റിയാസിൻ്റെ എക്സാലോജിക്കുമായി സിഎംആര്‍എല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആര്‍എല്ലിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയില്‍ അതുകൊണ്ടാണോ തൻ്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തില്‍ പലര്‍ക്കുമായി നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നല്‍കിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിൻ്റെ രേഖയാണ്. കരിമണല്‍ കമ്ബനിയുമായി മുഖ്യമന്ത്രിക്കും മകള്‍ക്കുമുള്ള ബന്ധം കേരളത്തിനെ ബാധിക്കുന്നതാണ്. മകള്‍ക്ക് ബിസിനസ് ബന്ധമാണ് കരിമണല്‍ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികള്‍ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്. പിണറായി വിജയൻ്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റില്‍ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു. രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തില്‍ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല.

പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയില്‍ നിന്നും പിണറായി വിജയൻ കൈപ്പറ്റി എന്ന് പറഞ്ഞത് അദ്ദേഹത്തിൻ്റെ മുൻ സഹപ്രവര്‍ത്തകനായ ജി.ശക്തിധരനാണ്. കരിമണല്‍ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരൻ്റെ ആരോപണം ആദായനികുതി വകുപ്പിൻ്റെ രേഖയും മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. ഇന്നത്തെ നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗം ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യുഡിഎഫ് സഭയില്‍ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles